കണ്ണൂർ: കണ്ണൂർ സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അത്ലറ്റിക് മീറ്റ് 2025 സെപ്റ്റംബർ 19, 20 തീയതികളിൽ നടക്കും. മത്സരങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം കണ്ണൂർ പോലീസ് കമ്മീഷണർ ശ്രീ നിധിൻരാജ് പി.ഐ.പി.എസ്. നിർവഹിച്ചു.
ചടങ്ങിൽ അഡീഷണൽ എസ്.പി. സജേഷ് വാഴളാപ്പിൽ, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് എ.സി.പി. ജേക്കബ് എം.ടി., നാർക്കോട്ടിക് സെൽ എ.സി.പി. രാജേഷ് പി., സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. ജോൺ എ.വി., സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനീഷ് കുമാർ, കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, ടെലികമ്മ്യൂണിക്കേഷൻ ഇൻസ്പെക്ടർ സന്തോഷ്, മാനേജർ ലിഷ എം.സി.,അക്കൗണ്ട്സ് ഓഫീസർ സോനാ എ എന്നിവർ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു
Kannur City Police's third athletic meet on September 19th and 20th